വടകര: ഖലീജ് കെ.എം.സി.സി നടക്കുത്താഴ പുതിയാപ്പ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗ്ലോബൽ കണക്ട് 2026 എന്ന പേരിൽ ജനറൽ ബോഡി മീറ്റിംഗും മെഡി കെയർ പദ്ധതി പ്രഖ്യാപനവും വി.പി അബൂബക്കർ ഡികെ അസീസ് അനുസ്മരണവും നടന്നു
മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി ടി.ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ......
ദോഹ: സെപ്റ്റംബർ 14 മുതൽ 17 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന 33-ാമത് അറേബ്യൻ ട്രാവൽ മാർക്കറ്റിൽ (ATM 2026) പങ്കാളികളാകാൻ 'വിസിറ്റ് ഖത്തർ' ഒരുങ്ങുന്നു. "യാത്ര 2040: ഇന്നൊവേഷനിലൂടെയും സാങ്കേതികവിദ്യയിലൂടെയും പുതിയ മേഖലകളിലേക്ക്" (Travel 2040: Driving New Frontiers Through Innovation and Technology) എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ മേള സംഘടിപ്പിക്കുന്നത്.
ഹോട്ടലുകളും ഡെസ്റ്റിനേഷൻ മാനേജ്മെന്റ് കമ്പനികളും അടക്കം 50 പങ്കാളികൾ അടങ്ങുന്ന പ്രതിനിധി സംഘത്തെയാണ് വിസിറ്റ് ഖത്തർ നയിക്കുന്നത്. ......
അബുദാബി: 35-ാമത് അബുദാബി അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് (ADIBF) അഡ്നെക് (ADNEC) സെന്ററിൽ പ്രൗഢോജ്ജ്വല തുടക്കം. "വായിക്കാം ലോകത്തെ, മാറ്റാം താളുകൾ" (Let's turn the page and read the world) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മേള സെപ്റ്റംബർ 18 വരെ നീണ്ടുനിൽക്കും. ......
ദോഹ: ഖത്തർ മീഡിയ സിറ്റിയും ഉപഗ്രഹ വിതരണ കമ്പനിയായ ഈഷൈൽസാറ്റും (Es'hailSat) ചേർന്ന് മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കായി പ്രത്യേക ഓഫറുകളും ഉപഗ്രഹ അധിഷ്ഠിത സേവനങ്ങളും പ്രഖ്യാപിച്ചു. ആംസ്റ്റർഡാമിൽ നടന്ന ആഗോള ബ്രോഡ്കാസ്റ്റ് ആന്റ് മീഡിയ ടെക്നോളജി മേളയായ 'ഐ.ബി.സി 2026' (IBC 2026)-ന്റെ ഇടവേളയിലാണ് ഇരുസ്ഥാപനങ്ങളും ചേർന്ന് പദ്ധതി ഔദ്യോഗികമായി പുറത്തിറക്കിയത്.
ധാരണ പ്രകാരം മീഡിയ സിറ്റിയുടെ ലൈസൻസുള്ള കമ്പനികൾക്ക് ഈഷൈൽസാറ്റിന്റെ ഉപഗ്രഹ സാങ്കേതികവിദ്യ, ഡയറക്ട്-ടു-ഹോം (DTH) പ്രക്ഷേപണം, ബ്രോഡ്ബാൻഡ്, എന്റർപ്രൈസ് കണക്റ്റിവിറ്റി, ഖത്തറിലെ ടയർ-IV ISO സർട്ടിഫൈഡ് ടെലിപോർട്ട് സൗകര്യങ്ങൾ എന്നിവ മുൻഗണനാടിസ്ഥാനത്തിൽ ലഭ്യമാകും. ......
ദോഹ: ജി.സി.സി അംഗരാജ്യങ്ങൾക്കിടയിലുള്ള ധനകാര്യ ഇടപാടുകൾ കൂടുതൽ വേഗത്തിലും സുരക്ഷിതവുമാക്കുന്ന പ്രമുഖ റീജിയണൽ പേയ്മെന്റ് ശൃംഖലയായ 'ആഫാഖ്' (AFAQ) സിസ്റ്റത്തിൽ ദോഹ ബാങ്ക് അംഗമായി. ഈ നെറ്റ്വർക്കിൽ ചേരുന്ന ഖത്തറിലെ ആദ്യത്തെ പ്രമുഖ വാണിജ്യ ബാങ്കുകളിലൊന്നാണ് ദോഹ ബാങ്ക്.
പുതിയ സംവിധാനം നിലവിൽ വന്നതോടെ, ദോഹ ബാങ്കിന്റെ മൊബൈൽ ബാങ്കിംഗ് ആപ്ലിക്കേഷൻ വഴി ഉപഭോക്താക്കൾക്ക് ജി.സി.സി രാജ്യങ്ങളിലേക്ക് പ്രാദേശിക കറൻസികളിൽ (Local Currencies) തൽസമയം (Instant Transfers) ധനകൈമാറ്റം നടത്തുവാൻ സാധിക്കും. ......
കൊച്ചി: സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ച തന്റെ എഐ വീഡിയോ മെറ്റ നീക്കം ചെയ്ത സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ.......
ഏത് ശുഭകാര്യത്തിനും മുമ്പ് വിഘ്നങ്ങൾ അകറ്റാൻ ഗണപതി ഭഗവാനെ പ്രാർഥിക്കുന്നതാണ് ഹൈന്ദവ വിശ്വാസം. ഗണപതി ഭഗവാന്റെ ജന്മദിനമായി കണക്കാക്കുന്ന വിനായക ചതുർഥി ദിനത്തിൽ ഗണേശ പ്രീതികരമായ കർമങ്ങളും ജപങ്ങളും അനുഷ്ഠിക്കുന്നത് ജീവിതത്തിലെ പല തടസങ്ങളും നീക്കാൻ സഹായിക്കുമെന്നാണ് വിശ്വാസം.
ചിങ്ങമാസത്തിലെ അമാവാസിക്ക് ശേഷം വരുന്ന ശുക്ലപക്ഷ ചതുർഥിയാണ് വിനായക ചതുർഥിയായി ആചരിക്കുന്നത്. ......
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ തുറന്നുപറഞ്ഞ് സി.പി.എം. ‘സി.പി.എം-ബി.ജെ.പി ഡീൽ’ എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ പാർട്ടിക്ക് കഴിയാതെ പോയത് വോട്ട് ചോർച്ചയ്ക്ക് കാരണമായെന്ന് വിപുലീകൃത സംസ്ഥാന കമ്മിറ്റി യോഗത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
ദോഹ:പൈതൃകത്തിന്റെയുംആധുനികതയുടെയുംസമന്വയമൊരുക്കിയ 10-ാമത് 'സുഹൈൽ' കതാറ അന്താരാഷ്ട്ര വേട്ടയാടൽ-പരുന്ത് പ്രദർശനത്തിന് (S’hail 2026) വൻ ജനപങ്കാളിത്തത്തോടെ സമാപനം. വാരാന്ത്യത്തിൽ കതാറ കൾച്ചറൽ വില്ലേജിൽ നടന്ന പ്രദർശനവും ലേലവും കാണാൻ ആയിരക്കണക്കിന് ആളുകളാണ് എത്തിയത്.
ഖത്തറിലെയും മറ്റ് ഗൾഫ് രാജ്യങ്ങളിലെയും പരുന്ത് പ്രേമികളെയും വേട്ടയാടൽ ആവേശക്കാരെയും ഒരുപോലെ ആകർഷിച്ചത് അപൂർവ്വ ഇനം പരുന്തുകളുടെ ലേലമായിരുന്നു. ......
ദോഹ: പ്രാദേശിക, വിദേശ സർവ്വകലാശാലകളിൽ നിന്ന് ബിരുദ, ബിരുദാനന്തര ബിരുദ പഠനത്തിൽ ഉന്നതവിജയം നേടിയ ഖത്തർ സായുധ സേനാംഗങ്ങളെ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ അൽ ഥാനി ആദരിച്ചു. എജ്യുക്കേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിലായിരുന്നു പുരസ്കാര വിതരണം.
ഖത്തർ സായുധ സേനാ ചീഫ് ഓഫ് സ്റ്റാഫ് ലെഫ്റ്റനന്റ് ജനറൽ (പൈലറ്റ്) ജാസിം ബിൻ മുഹമ്മദ് അൽ മന്നായിയും ചടങ്ങിൽ സന്നിഹിതനായിരുന്നു.
വിദ്യാഭ്യാസ കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ച സൈനികരുടെ കഠിനാധ്വാനത്തെയും അക്കാദമിക് മികവിനെയും പ്രകീർത്തിക്കുന്നതിനും, രാജ്യത്തിന്റെ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ആദരം നൽകിയത്. ......